ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷന്റെ (മാഗ്) 2026ലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പിൽ റോയ് മാത്യു നയിക്കുന്ന "ടീം യുണൈറ്റഡ്' പാനലിൽ നിന്ന് പ്രമുഖ കായിക-സാംസ്കാരിക സംഘാടകനായ സാജൻ ജോൺ ജനവിധി തേടുന്നു.
മാഗ്, ഒരുമ, ഫോമാ, ഇയാനാഗ് എന്നീ സംഘടനകളിൽ 2015 മുതൽ സജീവ അംഗമാണ് സാജൻ ജോൺ. ഹാരിസ് ഹെൽത്ത് സിസ്റ്റത്തിൽ ലീഡ് ട്രാൻസ്ഫർ സെന്റർ നഴ്സ്/കേസ് മാനേജരായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, സാമൂഹ്യ പ്രവർത്തനങ്ങളിലും മുന്നിട്ട് നിൽക്കുന്നു.
ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച് യൂത്ത് സെക്രട്ടറിയായി (2023) പ്രവർത്തിച്ചിട്ടുണ്ട്. സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ ക്രിക്കറ്റ് ക്ലബിന്റെ സ്ഥാപകാംഗവും വൈസ് പ്രസിഡന്റുമാണ്. ഫോമയുടെ സൗത്തേൺ റീജിയൻ സ്പോർട്സ് കോഓർഡിനേറ്ററായി (2025) സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, കായിക രംഗത്തെ സംഘാടക മികവ് തെളിയിച്ചിട്ടുണ്ട്.
കൂടാതെ, വിഷ്വൽ ആർട്ടിസ്റ്റ് എന്ന നിലയിൽ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരണത്തെയും സാജൻ ജോൺ പിന്തുണയ്ക്കുന്നു. കോട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജ് മാഗസിൻ എഡിറ്ററായും (2003-2004) പ്രവർത്തിച്ച സാജൻ ജോൺ, മാന്യമായ പെരുമാറ്റവും പിന്തുണ നൽകുന്ന സ്വഭാവവും ശാന്തമായ വ്യക്തിത്വവും കൊണ്ട് ശ്രദ്ധേയനാണ്.
റോയ് മാത്യു (പ്രസിഡന്റ്), ക്ലാരമ്മ മാത്യൂസ് (ട്രസ്റ്റി ബോർഡ്) എന്നിവർ നേതൃത്വം നൽകുന്ന പാനലിൽ വിനോദ് ചെറിയാൻ, സന്തോഷ് ആറ്റുപുറം, ഡോ. സുബിൻ ബാലകൃഷ്ണൻ, ജീവൻ സൈമൺ, സാജൻ ജോൺ, മൈക്കിൾ ജോയ്, ഷിനു എബ്രഹാം, സുനിൽ തങ്കപ്പൻ, അനില സന്ദീപ്, അമ്പിളി ആന്റണി, ബിജു ശിവൻ, ബനീജ ചെറു, ജിൻസ് മാത്യു, ഡെന്നിസ് മാത്യു തുടങ്ങിയവർ അണിനിരക്കുന്നു.
ഡിസംബർ 13ന് സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ (2411 5th St, Stafford, TX 77477) വച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.